July 15, 2026

ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 7.24

0
IMG_20211231_170858.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ :  വയനാട് ജില്ലയില്‍ ഇന്ന്  115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 64 പേര്‍ രോഗമുക്തി നേടി. 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.24 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135514 ആയി. 134003 പേര്‍ രോഗമുക്തരായി. നിലവില്‍ 693 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 641 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 601 പേര്‍ ഉള്‍പ്പെടെ ആകെ 6896 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1054 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
തവിഞ്ഞാൽ 13, മൂപ്പൈനാട്, പുൽപ്പള്ളി, ബത്തേരി 12 വീതം, കൽപ്പറ്റ 11 , മേപ്പാടി 10, അമ്പലവയൽ , മാനന്തവാടി , മീനങ്ങാടി 6 വീതം , പൂതാടി 5 , നെന്മേനി 4 , എടവക , മുട്ടിൽ 3 വീതം , നൂൽപ്പുഴ , പനമരം 2 വീതം , മുള്ളൻകൊല്ലി , പടിഞ്ഞാറത്തറ , തൊണ്ടർനാട് , വെള്ളമുണ്ട , വെങ്ങപ്പള്ളി ഒരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ ദുബായിൽ നിന്ന് വന്ന എടവക സ്വദേശിക്കും, കർണാടകയിൽ നിന്ന് വന്ന വൈത്തിരി, തൊണ്ടർനാട് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *