June 4, 2026

ഗോത്രിക് ബ്രാന്‍ഡിന്റെ ലോഗോ പ്രകാശനം ചെയ്തു

0
IMG_20211231_183828.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

 കൽപ്പറ്റ :  എന്‍ ഊര് ട്രൈബല്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ ജില്ലയിലെ അഞ്ച് വന്‍ധന്‍ വികാസ് കേന്ദ്രങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെ ബ്രാന്‍ഡ് ചെയ്യുന്ന ഗോത്രിക് ബ്രാന്‍ഡിന്റെ ലോഗോ ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. അങ്കിത് സക്‌സേനയുടെ നേതൃത്വത്തില്‍ ഫസ്റ്റ് ഐ.ഐ.ടി കാണ്‍പൂരിന്റ സഹായത്തോടെയാണ് ലോഗോ തയ്യാറാക്കിയത്. കളക്ട്രേറ്റില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മ്മല്‍ കുമാര്‍, എന്‍ ഊര് അഡീഷണല്‍ സി.ഇ.ഒ ശ്യാം പ്രസാദ്, എന്‍ ഊര് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം. സുരേഷ്, കുടുംബശ്രീ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി. ജയേഷ്, ഐ.ഐ.ടി കാണ്‍പൂരിലെ റോബിന്‍ ഫിലിപ്, വി.പി. അക്ബര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *