June 23, 2026

സഹകരണ ബാങ്കുകളുടെ വൈവിധ്യവല്‍ക്കരണം: പരിശീലനം നല്‍കി

0
IMG_20220208_065233.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വൈവിധ്യ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ക്ക് ഏകദിന  പരിശീലനം നല്‍കി. തിരുവനന്തപുരം എ.സി.എസ്.ടി.യുടേയും കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസിലെ പാക്‌സ് ഡവലപ്‌മെന്റ് സെല്ലിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് റീജിയണല്‍ ഓഫീസിലെ ഇ വി കുമാരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അധ്യക്ഷതവഹിച്ചു. എ.സി.എസ്.ടി. ഡയറക്ടര്‍ എം രാമനുണ്ണി വിഷയാവതരണം നടത്തി. പാക്‌സ് ഡവലപ്‌മെന്റ് സെല്‍ റിസോഴ്‌സ് പേഴ്‌സണ്‍ സി കെ വേണുഗോപാല്‍ സ്വാഗതവും അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജോസ്‌ന ജോസ് നന്ദിയും പറഞ്ഞു.
ക്യാപ്ഷന്‍- പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ക്കായി കേരള ബാങ്കില്‍ നടന്ന ഏകദിന പരിശീലനം കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *