November 1, 2026

മുട്ടിൽ മരം മുറി കേസ്:സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി പി രാജുവിനെ തിരിച്ചെടുത്തു

0
IMG_20220209_091358.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് സഹായം ചെയ്തെന്ന ഗുരുതര ആരോപണം ഉന്നയിക്കപ്പെട്ട് സസ്പെൻഷനിലായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി പി രാജുവിനെ തിരിച്ചെടുത്തു. സേവനത്തില്‍ പുനഃപ്രവേശിപ്പിച്ച് കൊണ്ടും സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിയമനം നല്‍കികൊണ്ടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മരം കൊള്ളയെ കുറിച്ച് സർക്കാർ നിയോഗിച്ച പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തെ ബാധിക്കില്ലെന്ന് വിലയിരുത്തിയാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായത്.

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയും കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുമായി ഔദ്യോഗിക ആവശ്യത്തിനപ്പുറമുള്ള ബന്ധമാണ് ബി പി രാജുവിന് ഉണ്ടായിരുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ വസ്തുതകളും ഫോണ്‍ ദാതാക്കളില്‍ നിന്ന് ലഭിച്ച മറ്റ് മൊഴികളും പരിശോധിച്ചതിൽ ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണം നിലനില്‍ക്കുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെടുകയും സർവീസിൽ നിന്നും മാറ്റി നിര്‍ത്തുകയുമായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *