June 23, 2026

മാനന്തവാടി താലൂക്ക് ഓഫീസിലും കൈത്തറി വസ്ത്രം ധരിച്ച് ജീവനക്കാർ ഹാജറായി

0
IMG_20220209_142120.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ ജീവനക്കാർ ആഴ്ചയിലൊരിക്കൽ കൈത്തറി വസ്ത്രങ്ങൾ ധരിക്കണം എന്ന് സർക്കാർ ഉത്തരവിൻ്റെ ഭാഗമായി മാനന്തവാടി താലൂക്ക് ഓഫീസിലും  കൈത്തറി വസ്ത്രം ധരിച്ച് ജീവനക്കാർ ഹാജറായി. തഹസിൽദാർ 
ജോസ്പോൾ ചിറ്റിലപ്പുള്ളി, ഭൂരേഖ തഹസിൽദാർ അഗസ്റ്റിൽ എം.ജെ എന്നിവർ ജീവനക്കാർക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച തന്നെ താലൂക്ക് പരിധിയിലെ ത്യശിലേരി വില്ലേജ് ഓഫീസ് ജീവനക്കാർ കൈത്തറി വസ്ത്രം ധരിച്ച് എത്തിയിരുന്നു. അടുത്ത ബുധനാഴ്ച്ചയോടെ താലുക്ക് പരിധിയിലെ മുഴുവൻ വില്ലേജ് ഓഫിസുകളിലും ജീവനക്കാർ കൈത്തറി വസ്ത്രം ധരിച്ച് എത്തുന്നതിന് നിർദേശം നൽകിയതായും തഹസിൽദാർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *