ചാണക സംഭരണ – വിതരണോദ്ഘാടനം നടത്തി
പുൽപ്പള്ളി : എം ആർ ഡി എഫ് പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘവുമായി സഹകരിച്ച് കർഷകരിൽനിന്നും ന്യായമായ വിലയ്ക്ക് ചാണകം സംഭരിച്ച് ഉണക്കി വിപണിയിൽ എത്തിക്കാൻ പദ്ധതി ആവിഷ്കരിച്ചു..
എം.ആർ.ഡി.എഫ് ഉം, പുൽപ്പള്ളി ക്ഷീര സഹകരണ സംഘവും സഹകരിച്ചുകൊണ്ട് നടത്തുന്ന ചാണക – സംഭരണ, വിതരണ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ഡോ. മുരളി ( എം. ഡി :എം ആർ.സി എം.പി. യു), ബൈജു നമ്പിക്കൊല്ലി (പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട്), ജോർജ്ജുകുട്ടി ജേക്കബ് ( സി.ഇ.ഒ :എം.ആർ. ഡി.എഫ്), കെ. സി ജെയിംസ് ( ജി. എം : പി & ഐ, എം.ആർ. സി. എം.പി.യു ), ലതിക എം.ആർ (പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി ) എന്നിവർ സംസാരിച്ചു.






Leave a Reply