June 24, 2026

ഡ്രീം വേൾഡ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തു

0
IMG_20220210_145916.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി :ഡ്രീം വേൾഡ് പ്രൊജക്ട് ഉദ്ഘാടനം പുൽപ്പള്ളി പഞ്ചായത്തിൽ സംഘടിപ്പിച്ചു .ബാംഗ്ലൂർ റൂറൽ എജുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ( ബി.ആർ. ഇ. എ. ഡി. എ സ് ) സഹായത്തോടെ ഡോൺ ബോസ്കോ കോളേജിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച പുതിയ പ്രോജക്ട് ആണ് ഡ്രീം ( ഡ്രഗ് റീഹാബിലിറ്റേഷൻ ആൻഡ് മെൻറ്റോറിങ് ).

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം തടയുകയും, ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് യുവാക്കളെയും, കുട്ടികളെയും രക്ഷിക്കുക എന്ന താണ് ഡ്രീം പദ്ധതിയുടെ ലക്ഷ്യം .
ഇതിനോടാനുബന്ധിച്ച് സ്കൂൾ, കോളേജ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും, ബോധവൽക്കരണങ്ങളും, സേവനങ്ങളും നടപ്പിലാക്കുക.
അതോടൊപ്പം നല്ല ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്നിവ യാണ് ഡ്രീംന്റെ പ്രധാന കർമ്മ മേഖലകൾ.
ഇതിനു മുന്നോടിയായി യായി പഞ്ചായത്ത്‌തല പ്രവർത്തനങ്ങളുടെ ഭാഗമായി പുൽപള്ളി പഞ്ചായത്തിൽ പ്രസിഡന്റ്‌ : ടി. എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം  നടന്നു .
പ്രസ്തുത പരിപാടിയിൽ മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് : ടി. കെ വിജയൻ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് : മേഴ്സി സാബു, സിവിൽ എക്‌സൈസ് ഓഫീസർ : അനൂപ്, ഡ്രീംസ് വയനാട് ഡയറക്ടർ ഫാ.ഡോ. ജോൺസൺ പൊന്തമ്പള്ളിയിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, പ്രൊജക്റ്റ്‌ കോഡിനേറ്റർ : ജിജിൻ മരിയ, പ്രൊജക്റ്റ്‌ കൗൺസിലർ : അൽഫി ജോസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *