June 25, 2026

മാനന്തവാടിയിൽ സയൻസ് സിറ്റി ആരംഭിക്കണം; എൻസിപി ബ്ലോക്ക് കമ്മിറ്റി

0
IMG_20220213_082140.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : വയനാട് ജില്ലയിലെ ഏറ്റവും പിന്നോക്ക  താലൂക്ക് ആയ  മാനന്തവാടിയിൽ ശാസ്ത്ര കുതുകികളായ വിദ്യാർഥികൾ കും  പിന്നോക്ക  വിഭാഗക്കാരായ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനും   ശാസ്ത്ര സാങ്കേതിക വിദ്യകളിൽ നല്ല അനുഭവ പരിചയവും  അപ്പർ പ്രൈമറി തലത്തിൽ തന്നെ സയൻസ് പ്രാക്ടിക്കൽ  വിദ്യാഭ്യാസവും  ലഭിക്കുന്നതിനായി    മാനന്തവാടിയിൽ സയൻസ് സിറ്റി ആരംഭികുവാൻ  കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കളുടെ  സംയുക്ത ആഭിമുഖ്യത്തിൽ  മുൻകൈ എടുക്കണമെന്ന്  എൻസിപി മാനന്തവാടി നിയോജകമണ്ഡലം പ്രതിനിധി കൺവെൻഷൻ ആവശ്യപ്പെട്ടു.  ബ്ലോക്ക് പ്രസിഡന്റ്  മമ്മൂട്ടി എളംഗോളി അധ്യക്ഷത വഹിച്ചു. എൻസിപി ജില്ലാ പ്രസിഡന്റ്  ഷാജി  ചെറിയാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.വള്ളിയൂർക്കാവ്  മാനന്തവാടി റോഡിന്റെ  നിർമ്മാണപ്രവർത്തനങ്ങൾ  എത്രയും പെട്ടെന്ന്  പൂർത്തീകരിക്കണം എന്നും  മാനന്തവാടിയിലെ ട്രാഫിക് പരിഷ്കാരങ്ങൾ  എത്രയും വേഗം  പുനർ ക്രമീകരണം ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ സിഎം ശിവരാമൻ, ഡോ: എം പി അനിൽ ജില്ലാ ബ്ലോക്ക് നേതാക്കളായ  വന്ദന ഷാജു, ഒഎസ്  ശ്രീജിത്ത്, ബേബി പെരുമ്പിലാവിൽ, എ കെ ബാലൻ, ഷിജിത്ത് എചോം, ജയൻ വി കെ,  ജോണി ജോൺ , പ്രദീപ് പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടിയിലേക്ക് പുതിയതായി  ചേർന്ന പ്രവർത്തകരെ  സംസ്ഥാന ജില്ലാ നേതാക്കൾ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *