ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
കൽപ്പറ്റ : കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ആദരണീയനായ ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .നാല് പതിറ്റാണ്ട് കാലം സംഘടനയെ നയിച്ച അനിഷേധ്യ നേതാവായിരുന്നു അദ്ദേഹം. ചെറുകിട ഇടത്തരം കച്ചവടക്കാരുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും അവരുടെ കൂടെ നിന്ന് സര്‍ക്കാരുകളുടെ വികല നയങ്ങള്‍ക്കെതിരായി എന്നും പടവെട്ടിയ അതുല്യനായ നേതാവായിരുന്നു ഇദ്ദേഹമെന്ന് നേതാക്കള്‍ വിലയിരുത്തി . പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വ്യാപാരികളുടെ വിഷമങ്ങളും തളര്‍ച്ചയും സംഘടനാ തലത്തില്‍ വ്യാപാരികളെ ചേര്‍ത്ത് പിടിക്കാന്‍ അവര്‍ക്ക് താങ്ങാകാന്‍ ജില്ലാ യൂണിറ്റ് കമ്മിറ്റിക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കിയതും യോഗം അനുസ്മരിച്ചു . വ്യാപാര സമൂഹത്തെ ഒറ്റക്കെട്ടായി ഒരു കുടക്കീഴില്‍ നില നിര്‍ത്താന്‍ അദ്ദേഹം കാണിച്ച ജാഗ്രത എടുത്ത് പറയേണ്ടതാണ് . അദ്ദേഹത്തിന്റെ വിയോഗം വ്യാപാര സമൂഹത്തിനുണ്ടായ സമാനതകളില്ലാത്ത വിടവ് യോഗം അനുസ്മരിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് ഹൈദ്രു അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍,പി പി ആലി, വിജയന്‍ ചെറുകര സി .പി .ഐ .വി ഹാരിസ്, എപി ഹമീദ്, കെകെ ഹംസ, സദാനന്ദന്‍ ,സി മൊയ്തീന്‍ കുട്ടി, ഷാജി കല്ലടാസ് സാം പി മാത്യു, കെ.കെ.ജേണ്‍സന്‍ സി കെ നൗഷാദ്, മുഹമ്മദ് കലവറ, ഫൈസല്‍ പാപ്പിന, രഞ്ജിത് കെ , മാടായി ലത്തീഫ്, ഉണ്ണി കാമിയോ , പ്രമോദ് ഗ്ലാഡ്‌സണ്‍ , സൗദ കെ എം എന്നിവര്‍ സംസാരിച്ചു .






Leave a Reply