ഭവന നിര്‍മാണ അനുമതിക്കുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കണം
കല്‍പ്പറ്റ: കല്‍പ്പറ്റ ഭവന നിര്‍മ്മാണത്തിന് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിക്കുംമ്പോള്‍ സ്വന്തമായി കൂരയില്ലാത്തവര്‍ക്ക് സഹായകരമാവുന്ന വ്യവസ്ഥകളാണ് സര്‍ക്കാര്‍ കൊണ്ട് വരേണ്ടതെന്ന് ഓള്‍ കേരളാ ആന്റി കറപ്ഷന്‍ & ഹ്യൂമണ്‍ റൈറ്റിസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ വയനാട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു ഭവന രഹിതര്‍ വീട് വെക്കാന്‍ വാങ്ങിയ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിക്ക് വില്ലേജില്‍ അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ല എന്ന പുതിയ ഉത്തരവ് വയനാട്ടിലെ ഭവന രഹിതര്‍ക്ക് കൂടുതല്‍ ഇരുട്ടടിയാക്കും ഭവന നിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിച്ച് അനുമതി കിട്ടാതെ ഒരാള്‍ ആത്മഹത്യ ചെയ്ത സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണണം. ആതുര സേവന രംഗത്തും ജീവകാരുണ്യ രംഗത്തും മികച്ച സേവനങ്ങള്‍ കാഴ്ച വെച്ച ഡോക്ടര്‍മ്മാരായ എബ്രഹാo,കെ.ജെ ആലീസ് ജോര്‍ജ്, എന്നിവരെ സംസ്ഥാന ജന: സെക്രട്ടറി ജിമ്മി ജോര്‍ജ് ആദരിച്ചു.. മുജീബ് റഹ്മാന്‍,കെ കെ സുബൈര്‍,പി കെ. അന്‍സിയ, കെ ജ്യോതി സി ശശി ധരന്‍ പി എന്നിവര്‍ സംസാരിച്ചു.






Leave a Reply