November 1, 2026

ഫോഴ്‌സ് ഗൂര്‍ഖാ പോലീസ് ജീപ്പുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു

0
IMG_20220215_104714.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദുര്‍ഘട പ്രദേശങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുള്ള മലയോരമേഖലകളിലും യാത്ര ചെയ്യുന്നതിനായി വയനാട് ജില്ലയിലേക്ക് അനുവദിച്ച 5ഫോഴ്‌സ് ഗൂര്‍ഖാ പോലീസ് ജീപ്പുകള്‍ ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ്‌സുകുമാര്‍ ഐ.പി.എസ് ജില്ലാ പോലീസ് ഓഫിസിന് മുന്നില്‍വെച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. പടിഞ്ഞാറത്തറ, കേണിച്ചിറ, വെള്ളമുണ്ട, തിരുനെല്ലി,തലപ്പുഴ സ്‌റ്റേഷനുകള്‍ക്കാണ് ഗൂര്‍ഖാ വാഹനം അനുവദിച്ചത്.നിലവില്‍ പോലീസ് സേനയിലുള്ള സാധാരണ വാഹനങ്ങള്‍ക്ക് എത്താന്‍സാധിക്കാത്ത ദുര്‍ഘട പാതകളും, മലയോര റോഡുകളും അനായാസം കീഴടക്കാന്‍ സാധിക്കുന്ന 4×4 സംവിധാനമുള്ള വാഹനമാണ് ഗൂര്‍ഖ. ആദ്യമായാണ്ഇത്തരത്തിലുള്ള വാഹനം കേരളാ പോലീസിന് അനുവദിക്കുന്നത്.ചടങ്ങില്‍ ജില്ലാ അഡിഷണല്‍ എസ്. പി സാബു.ജി,ഡി.വൈ.എസ്.പിമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *