June 25, 2026

മരകാവിൽ ഒറ്റയാൻ ആക്രമണം; വൻകൃഷിനാശം

0
IMG_20220215_113618.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മരകാവ്പള്ളിടെ കൃഷിയിടത്തിലും , സമീപപ്രദേശങ്ങളിലും ഇന്നലെ രാത്രി ഒറ്റയാൻ  എത്തി വൻ കൃഷി നാശം വരുത്തി. നെയ്കുപ്പ വനത്തിൽ നിന്നും എത്തിയ ഒറ്റയാനാണ് നാശനഷ്ടങ്ങൾ വരുത്തിയത്.മരകാവ് പള്ളി മുറിയുടെ  മുറ്റത്തെത്തിയ ഒറ്റയാൻ പച്ചക്കറികളും ചെടികളും നശിപ്പിച്ചതിന് പുറമേ കുടിവെള്ളത്തിനുള്ള ഒട്ടേറെ പൈപ്പുകളും ചവിട്ടി നശിപ്പിച്ചു. പള്ളിപ്പറമ്പിലെ നൂറുകണക്കിന് വാഴകളും തെങ്ങുകളും ആന നശിപ്പിച്ചു.തൊട്ടടുത്ത തോമസ് പുല്ലന്താനിയുടെ കൃഷിയിടത്തിൽ നിരവധി തെങ്ങുകൾ ആന നശിപ്പിച്ചു .കായിച്ച  തെങ്ങുകളാണ് ആന നശിപ്പിച്ചത്. ആന ചവിട്ടി വീഴ്ത്തിയ തെങ്ങ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് വീണതിനാൽ പ്രദേശത്തെ വൈദ്യുതി വിതരണവും സ്തംഭിച്ചു.  കഴിഞ്ഞ ഒരാഴ്ചയായി ഒറ്റയാൻ വേലിയമ്പം, ഭൂദാനം തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലൂടെ മേഞ്ഞു നടക്കുകയാണ്. സന്ധ്യയാകുന്നതോടെ വനത്തിൽ നിന്നും പുറത്തിറങ്ങുന്ന ഒറ്റയാൻ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. വനാതിർത്തിയിൽ കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഒറ്റയാൻ നിർബാധം വനത്തിൽനിന്ന് കൃഷിയിടത്തിൽ ഇറങ്ങാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ പരിശോധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *