സ്ത്രീകൾക്കെതിരെയുള്ള അതിക്രമം- സെമിനാർ നടത്തി
കല്‍പ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വികുപ്പിന്റെ നേതൃത്വത്തില്‍ 'സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍-കാരണങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വയനാട് പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന പരിപാടിയില്‍ പത്ര, ദൃശ്യ, ശ്രവ്യ മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ കെ വി ആശ മോള്‍ ഉദ്ഘാടനം ചെയ്തു. വനിത സംരക്ഷണ ഓഫീസര്‍ എ നിസ്സ മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവര്‍ത്തക അനഘ സ്വാഗതവും നിഷ വര്‍ഗീസ് നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്തകരായ ടി എം ജെയിംസ്, കെ.ആർ. അനൂപ്, നിസ്സാർ .എൻ എസ് , നീനു മോഹൻ ,എ.എസ്. ഗിരീഷ്, ഒ.ടി. അബ് ദുൾ അസീസ്, ജിം ഷിൻ,ശിൽപ , ഇല്ല്യാസ്, ദിലീപ്,ജീൻസ് തോട്ടുംകര, ഹാഷിം, രമിത്ത്, ജോമോൻ , ജയ്സൺ
തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply