കടുവ കുഴിയിൽ വീണു:സംഭവം മന്ദംകൊല്ലിയില്‍
ബത്തേരി: കുപ്പാടി റെയിഞ്ചിൻ്റെ പരിധിയിലെ മന്ദംകൊല്ലിയില്‍ കടുവ കുഴിയിൽ വീണു.സ്വകാര്യ വ്യക്തി കക്കൂസ് ടാങ്കിനായി കുഴിച്ച കുഴിയിലാണ് കടുവ അകപ്പെട്ടത്. ഇന്ന് രാവിലെ ബഹളം കേട്ട് നോക്കിയപ്പോഴാണ് കടുവയെ കുഴിയിൽ കണ്ടത്.
ഏകദേശം ആറ് മാസം പ്രായമുള്ള കടുവയാണിത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകർ സ്ഥലത്തെത്തി. മയക്കുവെടി വെച്ച് പിടികൂടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വേണ്ട മറ്റ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Leave a Reply