September 8, 2024

ജപ്തി തടയൽ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
Img 20220218 153258.jpg
കൽപ്പറ്റ :
 മൊറോട്ടോറിയം കാലാവധി അവസാനിച്ചതോടെ ജില്ലയിലെ പതിനായിരത്തോളം കർഷകർ ജപ്തി ഭീഷണി നേരിടുകയാണ്. കേരളാ ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ കർഷകർക്ക് ജപ്തി അറിയിപ്പ് നൽകി കഴിഞ്ഞു.
മഹാമാരിയും ഇരു പ്രളയങ്ങളും കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും വിളനാശവും രൂക്ഷമായ വന്യമൃഗശല്യവും കൊണ്ട് പിടിച്ചു നിൽക്കാൻ പോലും പ്രയാസപ്പെടുന്ന പ്രതിസന്ധി നിറഞ്ഞ ഈ അവസ്ഥയിൽ മനുഷ്യത്വരഹിതമായാണ് കർഷകരോട് ബാങ്കുകൾ പെരുമാറുന്നത്.
സർഫാസി ആക്ടിൻ്റെ മറവിൽ ആയിരക്കണക്കിന് കർഷക കുടുംബങ്ങളാണ് അവരുടെ പുരയിടത്ത് നിന്നും കൃഷിയിടത്ത് നിന്നും കുടിയിറക്കപ്പെടുന്നത്.
കർഷകരെ കൂട്ട ആത്മഹത്യയിലെക്ക് നയിക്കുന്ന ജപ്തി നടപടികളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങൾ പിൻമാറണം.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായും ഇടപെടണം. പ്രഖ്യാപിക്കപ്പെട്ട വയനാട് പാക്കേജ് എത്രയും പെട്ടെന്ന് നടപ്പിലാക്കി വയനാടിനെ രക്ഷിക്കാൻ സർക്കാർ തയ്യാറാകണം.
ജപ്തി ഭീഷണി നേരിടുന്ന കർഷകർക്ക് നാഷ്ണൽ പീപ്പിൾസ് പ്രൊട്ടക്ഷൻ ഫോറം സൗജന്യ നിയമ സഹായങ്ങൾ നൽകും.
ഇരകളായ കർഷകരുടെയും സ്വതന്ത്ര കർഷക സംഘടനകളുടെയും കൺവൻഷനുകൾ വിളിച്ചു ചേർത്ത് ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതോടപ്പം ശക്തമായ സമരപരിപാടികൾക്കും നാഷണൽ പീപ്പിൾസ് പ്രൊട്ടക്ഷൻ ഫോറം നേതൃത്വം കൊടുക്കും.
ഇതിൻ്റെ ഭാഗമായി ഫിബ്രു: 23ന് ബുധനാഴ്ച 10 മണിക്ക് കൽപ്പറ്റ ലീഡ്ബാങ്കിന് മുന്നിൽ കർഷക ധർണ്ണയും ജപ്തി തടയൽ പ്രഖ്യാപനവും നടത്തുമെന്ന്
നാഷണൽ പീപ്പിൾസ് 
പ്രൊട്ടക്ഷൻ ഫോറം 
പ്രസിഡൻ്റ് പി.പ്രഭാകരൻ 
നായർ വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *