September 8, 2024

കടത്തുതോണി സർവീസ് പുന: രാരംഭിക്കണം;കർണാടക ഗവൺമെന്റ് ഇതുവരെ തീരുമാനമാക്കിയില്ല

0
Img 20220218 154757.jpg
പുൽപ്പള്ളി :
 കടത്തുതോണി സർവീസ് പുന: രാരംഭിക്കണം എന്നുള്ള ബൈരക്കുപ്പ കടവിലെ പ്രശ്നം കർണാടക ഗവൺമെന്റ് ഇതുവരെ തീരുമാനമാ ക്കിയിട്ടില്ല.
 കർണാടകയിലേക്ക് യാത്രചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ആർ. ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ഒഴിവാക്കിയിട്ടുണ്ട്.
 ഈ അവസരത്തിൽ തോണി സർവീസ് പുന: രാരംഭിക്കണം എന്ന് വയനാട് ജില്ലാ നേതൃത്വം കർണാടക സർക്കാരിനോട് ഫെബ്രുവരി 14 – ന് നടന്ന ചർച്ചയിൽ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
 കോവിടഡ് പ്രതിസന്ധിയെ തുടർന്ന് പെരിക്കല്ലൂർ, ബൈരക്കുപ്പ, മരക്കടവ് ഡിപ്പോ എന്നിവിടങ്ങളിലെ തോണി സർവീസ് പത്തുമാസമായി നിർത്തിവെച്ചിരിക്കുകയാണ്.
 സ്കൂൾ, കോളേജുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അക്കരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാൻ തോണി സർവീസ് പുന:രാരംഭിക്കണം എന്ന ആവശ്യം തോണിക്കാരും, നാട്ടുകാരും, മുള്ളൻകൊല്ലി പഞ്ചായത്തും നിരന്തരമായി ആവശ്യപ്പെടുന്നുവെ ങ്കിലും കർണാടകയുടെ ഭാഗത്തുനിന്നും ഇതുവരെയും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *