August 29, 2026

കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു

0
IMG_20220222_193102.png
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി : വനത്തില്‍ വിറക് ശേഖരിക്കുവാന്‍ പോയ  ആദിവാസി സംഘത്തെ കാട്ടാന ആക്രമിച്ചു . ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. മൂഴിമല പുതിയിടം നായ്ക്ക കോളനിയിലെ മാസ്തി  ബൈരി ദമ്പതികളുടെ മകള്‍ ബസവി ( ശാന്ത  49 ) ആണ് മരണപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റു നാലു പേര്‍ ഓടി രക്ഷപ്പെട്ടു . ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്  രണ്ടരയോടെയാണ് സംഭവം . വീടിന് തൊട്ടടുത്ത നെയ്ക്കുപ്പ വനത്തില്‍ ഇവര്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു.  വനാതിര്‍ത്തിയിലുണ്ടായിരുന്ന ഒറ്റയാന്റെ  മുന്‍പില്‍ ഇവര്‍ പെടുകയായിരുന്നു. ആനയില്‍ നിന്നും രക്ഷപ്പെടുവാന്‍  ഓടിയെങ്കിലും ശാന്ത വീണു പോയി. രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ആന ഇവരെ പിടികൂടി. സംഭവസ്ഥലത്തുതന്നെ ശാന്ത മരണപ്പെട്ടു. മൃതദേഹത്തിന് സമീപം ഏറെനേരം നിലയുറപ്പിച്ച ഒറ്റയാനെ കോളനിവാസികള്‍ ചേര്‍ന്ന് ശബ്ദമുണ്ടാക്കി  പിന്മാററുകയായിരുന്നു. വനംവകുപ്പ് പുല്‍പ്പള്ളി റേഞ്ചര്‍ അബ്ദുള്‍ സമദ്, ഡെ. റേഞ്ചര്‍ ഇക്ബാല്‍, സെക്ഷന്‍ ഫോറസ്റ്റര്‍ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ബൈരന്‍, ചന്ദ്രന്‍ , കൂമന്‍ , ഷീബ, മാളു, അമ്മിണി എന്നിവര്‍ സഹോദരരാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *