August 29, 2026

എസ് എഫ് ഐ ജില്ലാ സമ്മേളനം പനമരത്ത് : 501 സംഘാടക സമിതി രൂപീകരിച്ചു

0
IMG_20220222_200509.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് പനമരം വേദിയാവും മാർച്ച് 18,19, 20 തീയ്യതികളിലാണ് സമ്മേളനം. സമ്മേളനത്തിൻ്റെ വിജയകരമായി നടത്തിപ്പിനായി  പനമരം വിജയ സ്കൂളിൽ വച്ച് 501 അംഗ സംഘാക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സി ഐ ടി യു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആസിയ ടീച്ചർ,
സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് എന്നിവർ സംസാരിച്ചു.
സംഘാടക സമിതിയുടെ ചെയർമാനായി എ ജോണിയെയും ജനറൽ കൺവീനറായി അജ്നാസ് അഹമ്മദിനെയും ട്രഷററായി കെ പി ഷിജുവിനെയും തിരഞ്ഞെടുത്തു.എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് സ്വാഗതവും സംസ്ഥാന കമ്മറ്റി അംഗം എൻ എസ് വൈഷ്ണവി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *