May 8, 2024

കേരള ഭക്ഷ്യ കമ്മീഷൻ അംഗം വിജയലക്ഷ്മി മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരി കോളനി സന്ദർശിച്ചു

0
Img 20220222 202059.jpg
പുൽപ്പള്ളി : കേരള ഭക്ഷ്യ കമ്മീഷൻ അംഗം വിജയലക്ഷ്മി മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരി കോളനി സന്ദർശിച്ചു. റേഷൻ സാധനങ്ങളുടെ ലഭ്യതയും ,ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോളനിവാസികളോട് ചോദിച്ചറിഞ്ഞു. ഭക്ഷ്യധാന്യങ്ങൾ റേഷൻ കടയിൽ നിന്നും വാങ്ങി പൊതു വിപണിയിലെ കടകളിൽ വിൽപന നടത്തുന്നതായി പരാതികൾ ലഭിച്ചു വരുന്നതായും, ഇത്തരത്തിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്നവർക്കെതിരെയും  , വാങ്ങുന്ന കടകൾക്കെതിരെയും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ അംഗം അറിയിച്ചു .കോളനി വാസികൾക്ക്  കൃത്യമായ അളവിൽ റേഷൻ സാധനങ്ങൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കി . റേഷൻ ലഭ്യതയും ,ഗർഭിണികൾക്കും ,മുലയൂട്ടുന്ന അമ്മമാർക്കും , കൗമാരക്കാരായ കുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം സർക്കാർ നൽകുന്ന സേവനങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ട് എന്നും , ഉറപ്പുവരുത്തുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്നും അവർ അറിയിച്ചു.  സുൽത്താർ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർക്ക് വേണ്ടി റേഷനിംഗ്  ഇൻസ്പെക്ടർ ബീനിൽ കുമാർ ടി ആർ  കമ്മീഷനെ  അനുഗമിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *