September 19, 2026

മേപ്പാടി – ചൂരൽമല റൂട്ടിൽ കൂടുതൽ കെ എസ് ആർ ടി സി ബസുകൾ അനുവദിക്കണം ഐ എൻ ടി യു സി യൂത്ത് വിംഗ്

0
IMG_20220224_093511.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോട്ടം തൊഴിലാളി മേഖലയിലെ ജനങ്ങൾ  ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മേപ്പാടി ചൂരൽമല റൂട്ടിൽ കൂടുതൽ കെ എസ് ആർ ടി സി  ബസുകൾ അനുവദിക്കണമെന്ന് ഐ എൻ ടി യു സി  യൂത്ത് വിംഗ്  കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അരുൺദേവ് സി. എ ആവശ്യപ്പെട്ടു.
വർഷങ്ങളായി തോട്ടം തൊഴിലാളികളായ  സാധാരണക്കാരായ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടുന്നതിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മേപ്പാടി ചൂരൽമല റോഡ് നിർമ്മാണം എത്രയും വേഗത്തിൽ പൂർത്തീകരിക്കണമെന്നും  KSRTC ബസ്സ് സർവീസുകൾ പുന:ക്രമീകരിച്ച്  യാത്ര പ്രശ്നം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം  വരും ദിവസങ്ങളിൽ കെ എസ് ആർ ടി സി കല്പറ്റ ഡിപ്പോ,കളക്ടറേറ്റ് എന്നിവിടങ്ങളിൽ  സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും  ഇന്ന് ചേർന്ന നിയോജക മണ്ഡലം കമ്മിറ്റിയിൽ തീരുമാനിച്ചു. യോഗത്തിൽ നോറിഷ് മേപ്പാടി, ഹർഷൽ കോന്നാടൻ, അജയ് പാറപ്പുറം, ഡിന്റോ ജോസ്, റിയാസ് തൃക്കൈപ്പറ്റ, ജിനീഷ് തണ്ണിക്കോടൻ, ഷിജു ജി , എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *