September 19, 2026

ഗോത്ര വൈദ്യം ആരോഗ്യവും അറിവ് സമ്പ്രദായവും; ദേശീയ സെമിനാര്‍ വയനാട് ചെതലയത്ത്

0
IMG_20220224_093033.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെതലയം:  കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ വയനാട് ചെതലയത്തുള്ള ഗോത്ര പഠന ഗവേഷണ കേന്ദ്രം, ഇന്‍ഡിജീനിയസ് മെഡിസിന്‍, ഹെല്‍ത്ത് ലോര്‍ ആന്‍ഡ് നോളജ് സിസ്റ്റം  എന്ന വിഷയത്തില്‍  ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് മൂന്ന് , നാല് , അഞ്ചു  തീയതികളില്‍ നടക്കുന്ന സെമിനാറില്‍ ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള പ്രഗത്ഭര്‍ പങ്കെടുക്കും.  പ്രൊഫ. വി.സുജാത (ജെഎന്‍യു) പ്രൊഫ. ലീനാ എബ്രഹാം (ടിസ്സ്, മുംബൈ) തുടങ്ങിയ അധ്യാപകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.   കേരളത്തിലെ പ്രമുഖരായ ആദിവാസി വംശീയ വൈദ്യന്മാരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കലും ഗോത്ര കലകളുടെ അവതരണവും ഉണ്ടാകും. ഫോണ്‍ : 9961665214, 960588465, Email: itsrseminar@gmail.com , siruek@gmail.com
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *