September 21, 2026

ജോലിസമയത്തെ ഓൺലൈൻ മീറ്റിങ്ങുകൾ നിരോധിക്കണം :

0
IMG_20220224_125929.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഗവൺമെന്റ് ഓഫീസുകളിൽ  രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട്  മണി വരെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന  ഗവൺമെന്റ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഓഫീസുകളിലെ  എല്ലാ ഓൺലൈൻ മീറ്റിങ്ങുകളും ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം നടത്തണമെന്ന്  എൻസിപി വയനാട് ജില്ലാ പ്രസിഡന്റ്  ഷാജി ചെറിയാൻ ആവശ്യപ്പെട്ടു. സാധാരണക്കാരും  കൂലിപ്പണിക്കാരും  കൃഷിക്കാരും ആയ  ജനങ്ങൾ  തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി  ഗവൺമെന്റ് ഓഫീസുകളിൽ ചെല്ലുമ്പോൾ  മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു . ഉത്തരവാദപ്പെട്ട ഓഫീസർമാർ  മിക്കപ്പോഴും ഓൺലൈൻ മീറ്റിംഗിലാണ്  കൂടാതെ മിക്ക ഓഫീസുകളിലും ഇപ്പോൾ ഹാജർനിലയും കുറവാണ് പലർക്കും ജോലി വൈദഗ്ധ്യ പരിശീലനം ലഭിക്കേണ്ടതുണ്ടന്നും   ഇക്കാര്യങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക്  നിവേദനം നൽകി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *