April 28, 2024

ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ്

0
Covi1.jpg

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  108 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 330 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166869  ആയി. 164427 പേര്‍ രോഗമുക്തരായി. നിലവില്‍ 1418 പേര്‍  ചികിത്സയിലുണ്ട്. ഇവരില്‍ 1350 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 916 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 129 പേര്‍ ഉള്‍പ്പെടെ ആകെ 1418 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 284 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *