August 7, 2026

യംങ് വർക്കേഴ്സ് കൗൺസിൽ ഐ.എൻ.ടി.യു.സി മാനന്തവാടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ” സ്റ്റെപ്പ് അപ്പ് ” ലീഡർഷിപ്പ് ട്രെയിനിംങ്ങ് ക്യാമ്പ് നടത്തി

0
IMG_20220227_183138.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
യംങ് വർക്കേഴ്സ് കൗൺസിൽ ഐ.എൻ.ടി.യു.സി മാനന്തവാടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ” സ്റ്റെപ്പ് അപ്പ് ” ലീഡർഷിപ്പ് ട്രെയിനിംങ്ങ് ക്യാമ്പ് മാനന്തവാടി ഡബ്ലൂ.എസ്.എസ്.എസ്. ഹാളിൽ വെച്ച് നടന്നു.
 തൊഴിലവസരങ്ങൾ ഇല്ലായ്മ ചെയ്ത് കൊണ്ട് യുവജനങ്ങളുടെ പ്രതീക്ഷകൾ തല്ലി കെടുത്തുന്ന കേന്ദ്ര കേരള സർക്കാരുകൾ തെറ്റ് തിരുത്തണമെന്ന് ക്യാമ്പ് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം പറഞ്ഞു. 
ലിബിൻ എം.ഒ അദ്ധ്യക്ഷത വഹിച്ചു. ഇഷ്ടക്കാർക്ക് അനധികൃതമായി നിയമനങ്ങൾ കൊടുത്ത് സർക്കാർ യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് ക്യാമ്പ് സമാപന സമ്മേളന ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി പറഞ്ഞു. അഡ്വ.എൻ.കെ.വർഗ്ഗീസ്, ടി.എ.റെജി, താരീഖ് കടവൻ, കെ.വി.ഷിനോജ്, നിധിൻ പി.എം, സച്ചിൻ സുനിൽ, പി.വി. ജോർജ്, സിൽവി തോമസ്, എം.പി.ശശികുമാർ, ബേബി തുരുത്തിയിൽ, അസീസ്സ് വാളാട്, ജിബിൻ മാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *