August 28, 2026

ബാവലി ചെക്ക് പോസ്റ്റിൽ എം.ഡി. എ. യും കഞ്ചാവുമായി യുവാവിനെ പിടികൂടി

0
IMG_20220227_192608.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബാവലി :
ബാവലി ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയിൽ കെ എ  09 എഫ്  5300 നമ്പർ കർണ്ണാടക ആർ ടി സി  ബസ്സിൽ വെച്ച് 15 ഗ്രാം എം ഡി എം എ , 15 ഗ്രാം കഞ്ചാവ് എന്നിവ കൈവശം വെച്ച് കടത്തിക്കൊണ്ട് വന്നതിന് താമരശ്ശേരി താലൂക്കിൽ കിഴക്കോത്തു വില്ലേജിൽ എളേറ്റിൽ ദേശത്തു തടെങ്ങൽ മുഹമ്മദിന്റെ  മകൻ ഷിഹാബിനെ ( 30 ) അറസ്റ്റ് ചെയ്തു. 
ബാവലി എക്സൈസ് ചെക്ക് പോസ്റ്റ്‌ പാർട്ടിയും മാനന്തവാടി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് കേസ് കണ്ടെത്തിയത്. വാഹനപരിശോധനയിൽ ബാവലി ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ എൻ. കെ ഷാജി, മാനന്തവാടി റേഞ്ച് ഇൻസ്‌പെക്ടർ പി. ജി രാധാകൃഷ്ണൻ, മാനന്തവാടി റേഞ്ചിലെ പ്രിവെന്റീവ് ഓഫീസർമാരായ സജീവൻ തരിപ്പ, ഷാജി,ബാവലി എക്സൈസ് ചെക്ക്പോസ്റ്റിലെ സി. ഇ. ഒ വിപിൻ, മാനന്തവാടി എക്സൈസ് റേഞ്ച്സിഇ. ഒ മാരായ മഹേഷ്‌, രാജേഷ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *