April 15, 2026

യൂത്ത് കോൺഗ്രസ്സ് യുക്രൈൻ ഐക്യദാർഢ്യ സദസ്സ് നടത്തി

0
IMG_20220228_190520.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: യുദ്ധകെടുതി അനുഭവിക്കുന്ന യുക്രൈൻ ജനതക്ക് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുക്രൈൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ജനതയുടെ അസ്ഥിത്വത്തെ ചോദ്യം ചെയുന്ന യുദ്ധങ്ങൾ  മനുഷ്യത്വമില്ലായ്മയുടെ തെളിവാണെന്നും. യുക്രെയിൻ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ എത്രയും വേഗം രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്നും യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു .യുക്രൈൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം അരുൺദേവ്, സിജു പൗലോസ്, ഹർഷൽ കോന്നാടൻ, ജെസ്വിൻ.പി.ജെ, അൻവർ താരത്തിലോട്ട്, ജിനീഷ് വർഗ്ഗീസ്സ്, യൂനിസലി, മാർട്ടിൽ.സി.യു.സന്തോഷ് എക്സൻ, ഗഫൂർ പടപ്പ് ,സുധി മേപ്പാടി, ഡിൻ്റോ ജോസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *