April 29, 2024

കെ പി എസ് ടി എ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

0
Img 20220307 160301.jpg
കല്‍പ്പറ്റ : ലോകസമാധാനം തകര്‍ക്കുന്ന റഷ്യ -ഉക്രൈന്‍ യുദ്ധം മാനവരാശിയുടെ നിലനില്പിന് ഭീഷണിയായി മാറിയിരിക്കുകയാണ് .യുദ്ധം എത്രയും പെട്ടന്ന് അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഉണ്ടാകണം .യുദ്ധം ഒന്നിനും പരിഹാരമല്ല .ഇരു രാജ്യങ്ങളും യുദ്ധത്തില്‍ നിന്ന് പിന്‍മാറി സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു .
ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു .സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ആര്‍ കെ സദാനന്ദന്‍ സദസ്സ് ഉദ്ഘാടനം ചെയ്തു .സുരേഷ് ബാബു വാളല്‍ ,എം വി രാജന്‍ ,എം എം ഉലഹന്നാന്‍ ,എം പ്രദീപ് കുമാര്‍ , പി എസ് ഗിരീഷ് കുമാര്‍ ,ടി എം അനൂപ് ,കെ ജി ജോണ്‍സന്‍ ,ടോമി ജോസഫ് ,ജോസ് മാത്യു, സി എം അബ്ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *