September 21, 2026

അരികെ പഠന സഹായി പ്രകാശനം ചെയ്തു

0
IMG_20220311_103359.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ്  കൗൺസിലിംഗ് സെൽ വയനാട് ജില്ല പഞ്ചായത്തിൻ്റെ സഹകരണത്തോടെ  ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന അരികെ (അരികെ  – ഓൾവേസ്  @ റീച്  ടു  ഇൻസ്പിർ   ആൻഡ്  നോളേഡ്ജ്  എമ്പവർമെന്റ് ) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പഠന സഹായി   പ്രകാശനം ചെയ്തു. വയനാട് ജില്ലാ കരിയർ സെല്ലിൻ്റെ തനത് പദ്ധതിയാണ്  അരികെ.ഹ്യുമാനിറ്റീസ്  കൊമേഴ്സ് , സയൻസ് എന്നീ വിഭാഗങ്ങളിൽ പഠിക്കുന്ന ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടു കൊണ്ടാണ് അരികെ പദ്ധതി തയ്യാറാക്കിയത്.ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പരീക്ഷാ സഹായി തയ്യാറാക്കി പുസ്തക രൂപത്തിൽ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.   കോവിഡ് കാലത്ത്  സ്കൂളുകൾ അടഞ്ഞ് കിടക്കുകയും പഠനം ഓൺലൈൻ ആവുകയും ചെയ്ത സാഹചര്യത്തിൽ അരികെ പദ്ധതിയുടെ ഭാഗമായി അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് മാനസിക സൗഹൃദ അക്കാദമിക പിന്തുണയൊരുക്കുകയും ചെയ്തു. ഏറ്റവും പ്രയാസമനുഭവിക്കുന്ന 1820 വിദ്യാർത്ഥികളെയാണ് ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കണ്ടെത്തിയത്. ഇങ്ങനെ കണ്ടെത്തിയ  മുഴുവൻ കുട്ടികൾക്കും  മെൻ്റെർമാരായി അധ്യാപകർ പ്രവർത്തിക്കുകയും ചെയ്തു. ജില്ലയിലെ അധ്യാപകരുടെ നേതൃത്വത്തിൽ  പഠന സഹായി നിർമ്മാണ ശില്പശാല നടത്തിയാണ് പഠനസാമഗ്രി നിർമ്മിച്ചത്. പഠന സഹായി ഓൺലൈൻ ആയും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  എം.മുഹമ്മദ് ബഷീറിൻ്റെ  അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ  പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ജില്ലാ കളക്ടർ എ ഗീത ഐ.എ.എസിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത്സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ  ഉഷാ തമ്പി, ഡിവിഷൻ മെമ്പർമാരായ എ.എൻ.സുശീല, മീനാക്ഷി രാമൻ, കെ.ബി.നസീമ, അമൽ ജോയ് ,ബിന്ദു പ്രകാശ് എ.പി.എഫ്.ഒ.പി.സി.ഷീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി.മജീദ്,ഡി.ഇ.ഒ. എൻ.പി.ഹരികൃഷ്ണൻ, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ വിൽസൺ തോമസ്,ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ കെ.പ്രസന്ന, .എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ കെ.എസ്.ശ്യാൽ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ച്   സംസാരിച്ചു.  കരിയർ ഗൈഡൻസ് ജോ. കോഡിനേറ്റർ മനോജ് ജോൺ,റിസോഴ്സൺ പേഴ്സൺമാരായ ജിനീഷ് മാത്യു, അജിത്കാന്തി, കെ.ഷാജി, വി.ജി. വിശ്വേഷ്, എം.കെ.രമേശ് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിക്ക് കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ സി.ഇ.ഫിലിപ്പ് സ്വാഗതവും  ജില്ലാ കൺവീനർ കെ.ബി.സിമിൽ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *