October 18, 2026

മുള്ളൻകൊല്ലി പഞ്ചായത്ത്‌ സ്ത്രീ ശക്തി കലാജാഥ നടത്തി

0
IMG_20220316_121649.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്ത്‌ സ്ത്രീ ശക്തി കലാ ജാഥ നടത്തി.

 ജെൻഡർ തുല്യത, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് വയനാട് കുടുംബശ്രീ ജില്ലാ മിഷന്റെ യും, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സി. ഡി.എസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സ്ത്രി ശക്തി  കലാജാഥ മുള്ളൻകൊല്ലി പാരിഷ് ഹാളിൽ വച്ച് നടത്തി.
 പ്രസ്തുത പരിപാടി മുള്ളൻകൊല്ലി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി വികസനകാര്യ ചെയർമാൻ പി.കെ ജോസ് പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു.
 തുടർന്ന് നടന്ന ചടങ്ങിൽ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ഒരു മണിക്കൂറോളം നീണ്ട നിരവധി കലാമത്സരങ്ങൾ നടത്തി.
 കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ആശ, കുടുംബശ്രീ സി.ഡി.എസ്,എ.ഡി.എസ് ഭാരവാഹികൾ, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *