April 27, 2024

വൈത്തിരി പഞ്ചായത്ത് ജൽ ജീവൻ പദ്ധതി

0
Newswayanad Copy 1922.jpg
വൈത്തിരി . കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിൽ ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ എന്നിവർക്കായുള്ള പഞ്ചായത്ത് തല ബോധവൽക്കരണ വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് എം വി വിജേഷ് പരിപാടിയിൽ 
അധ്യക്ഷനായിരുന്നു. ട്രൈബൽ ഡെവലപ്മെൻറ് സ്പെഷ്യലിസ്റ്റ് എ യോഹന്നാൻ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ, ഐ എസ് എ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും, പദ്ധതിയുടെ സാങ്കേതിക നിർമാണ വിശദീകരണത്തെ കുറിച്ച് കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അബി എം മുണ്ടക്കൽ, ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം പത്രോസ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഉഷ ജ്യോതിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് മെമ്പർ വി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ് , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ജിനിഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഓ ദേവസ്യ, പഞ്ചായത്ത് സെക്രട്ടറി പികെ ഇന്ദിര എന്നിവർ സംസാരിച്ചു. പ്രസ്തുത സെമിനാറിൽ, മുൻ പഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്ത് പ്രതിനിധികളും, വാർഡ് തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *