April 25, 2024

മടക്കി മല സർവ്വിസ് ബാങ്ക്ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

0
Img 20220318 141829.jpg
മുട്ടിൽ:സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ സംഘത്തിലെ അംഗങ്ങൾക്ക് ചികിത്സ സഹായം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മടക്കി മല സർവ്വിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായം വിതരണം ചെയ്തു. മടക്കിമല ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ക്യാൻസർ , വൃക്കരോഗം , കരൾ രോഗം ,ഹൃദയ ശസ്ത്രക്രിയ നടത്തിയവർ, മുതലായവർക്കാണ് ആനുകൂല്യം വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് അഡ്വ: വെങ്കിട്ട സുബ്രമണ്യൻ എം.ഡി. വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജീവൻ ഭരണ സമിതി അംഗങ്ങളായ എം.കെ ആലി, ബാങ്ക് സെക്രട്ടറി പി. ശ്രീഹരി. കെ പത്മനാഭൻ , സി.സി ദേവസ്യ .പി .എസ് മാണി, കെ ശോഭനകുമാരി . ത്രേസ്യാമ കുഞ്ഞാനിയിൽ, താഹിറ പി.കെ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *