April 25, 2024

സി പി ഐ എം പാർട്ടി കോൺഗ്രസ് മെഗാ ക്വിസ്; ആദ്യമത്സരം 26 ന്

0
Img 20220320 132242.jpg
കണ്ണൂർ :  സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഒരുക്കിയ മെഗാ ക്വിസിന്റെ ആദ്യഘട്ട മത്സരം 26 ന്. രണ്ടു പേരടങ്ങിയ ടീമായാണ് മത്സരം. മത്സരാർഥികളുടെ എണ്ണക്കൂടുതൽ പരിഗണിച്ച് ആദ്യ ഘട്ടം ഓൺലൈനായാണ് നടക്കുക. കൂടുതൽ സ്കോർ നേടുന്ന ആറ് ടീമിനെ പങ്കെടുപ്പിച്ച് ഏപ്രിൽ രണ്ടിന് പകൽ 2 മുതൽ മെഗാ ഫൈനൽ നടത്തും. കണ്ണൂർ ടൗൺ സ്ക്വയറിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് ഫൈനൽ . 'ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100 വർഷം' എന്നതാണ് പ്രമേയം. ഓഡിയോ – വിഷ്വൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്ന ക്വിസ്സിന് പ്രഗൽഭരായ ക്വിസ് മാസ്റ്റേഴ്സ് നേതൃത്വം നൽകും. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 20,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയുമാണ് സമ്മാനം. ഫൈനലിലെത്തുന്ന ടീമുകൾക്കെല്ലാം മൊമെന്റോയും സർട്ടിഫിക്കറ്റും നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *