July 14, 2026

ഭൂജല സംരക്ഷണ സന്ദേശ റാലി നടത്തി

0
IMG_20220322_203039.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി :  ജൽ ജീവൻ മിഷനും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്ന് ലോക ജലദിനത്തോട് അനുബന്ധിച്ച് ഭൂജല സംരക്ഷണ സന്ദേശവുമായി വെങ്ങപ്പളളി പഞ്ചായത്തിന്റെ കീഴിലുള്ള പച്ച തുരുത്തിലേക്ക് സന്ദേശ റാലി നടത്തി. പുഴയോരങ്ങളിലെ പച്ചില ചാർത്തുകളും അപൂർവ്വ കാഴ്ചയാകുന്ന ഇക്കാലത്തു ജല സമയദ്ധിക്കായി പുഴ യോരങ്ങൾ വൃക്ഷലതാതികളാൽ സമൃദ്ധമാക്കി പുഴയുടെ സംരക്ഷണം എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്തു നടപ്പിലാക്കിയിരിക്കുന്ന പച്ച തുരുത്തിലേക്ക് ജല സംരക്ഷണത്തിനായുള്ള യാത്ര ഏവർക്കും പുതിയ അനുഭവമായിരുന്നു സന്ദേശ യാത്രയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. രേണുക നിർവ്വഹിച്ചു. പദ്ധതിയുടെ നിർവ്വഹണ സഹായ സംഘടനയായ സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസ് സംഘടയുടെ കോർഡിനേറ്റർ ജോർജ് കൊല്ലിയിൽ പദ്ധതി വിശദീകരിച്ചു , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ എം ദൂ ജല സംരക്ഷണ സന്ദേശം നൽകി. കുടുംബശ്രീ സി.ഡി.എസ്.നിഷ രാമചന്ദ്രൻ , വൈസ് ചെയർ പേഴ്സൻ ബബിത വി.പി. സ്റ്റാർസ് ടീം ലീഡർ സോനപി ദിലീപ് കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ശ്രീഷ്‌മ എ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *