June 23, 2026

സെന്റ് മേരീസ് കോളേജ് സോഷ്യൽ ഇക്വിറ്റി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു

0
IMG_20220324_125147.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ സോഷ്യൽ ഇക്വിറ്റി ക്ലബ്ബിന്റെ ഉദ്ഘാടനം കേരള സംസ്ഥാന ഭക്ഷ്യ ഭദ്രത കമ്മീഷൻ മെമ്പർ വിജയലക്ഷ്മി നിർവഹിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി സെൻമേരിസ് കോളേജ് വഹിച്ച പങ്ക് സ്ലാഘനീയം ആണെന്ന് പറഞ്ഞ അവർ സോഷ്യൽ ഇക്വിറ്റി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മാതൃകാപരം ആകട്ടെ എന്നും ആശംസിച്ചു. തങ്ങളുടെ ആദിവാസി സ്വത്വം തുറന്നു പറഞ്ഞു കൊണ്ട് അതിനെ നിലനിർത്താനും വളർത്താനും ആദിവാസി സമൂഹത്തിന് കഴിയുമ്പോഴേ ശരിയായ വികസനം സാധ്യമാകൂ എന്ന് അവർ അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ജോൺ മത്തായി നൂർനാൽ അധ്യക്ഷത വഹിച്ചു. ഡോ. ജിപ്സൺ വി. പോൾ ഡോ. റെനി മാത്യൂസ് ഡോ. ജെയിംസ് ജോസഫ് ഡോ. മിഷ . ടി. ഏലിയാസ് എന്നിവർ സംസാരിച്ചു. ഷാഹിദ് പി .എസ് നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *