August 26, 2026

ഭൂനികുതി വർധന:ഹരിതസേന ഉപവാസ സമരം നടത്തി

0
IMG_20220324_172856.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാന സർക്കാർ 
ഭൂനികുതി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഹരിതസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് കളക്ടറേറ്റ് പടിക്കൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. കാർഷിക പ്രതിസന്ധിയെ തുടർന്ന് കർഷകർ പ്രയാസം അനുഭവിക്കുമ്പോഴാണ് സർക്കാർ കൃഷി ഭൂമിക്ക് വൻ തോതിൽ നികുതി വർധിപ്പിച്ചത്. അടിയന്തരമായി വർദ്ധിപ്പിച്ച നികുതി പിൻവലിക്കാൻ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
വിവിധ പ്രശ്നങ്ങൾ കർഷകരുടെ ജീവിതം പൊറുതിമുട്ടിയിരിക്കയാണ് .കർഷകരെ സഹായിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനിടെ കർഷകദ്രോഹ നടപടികളുമായി മുന്നോട്ട് പോയാൽ സമരം ശക്തമാക്കുമെന്നും ഇവർ പറഞ്ഞു.എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോസ് പുന്നക്കൽ, പി. സന്തോഷ് ,സി.ആർ ഹരിദാസ്, സി.യു ചാക്കോ, വി.ജെ. ഉലഹന്നാൻ, പി.പി. ഗോവിന്ദൻ , എം.കെ. ഹുസൈൻ, സി.എച്ച്.റഹിം, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *