ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബിരുദ ദാനം നടന്നു

മേപ്പാടി: ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള, മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിച്ചുവരുന്ന ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2016, 2017 ബാചുകളിൽ ബി ഫാമിന് പ്രവേശനം നേടി വിജയകരമായി കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആരോഗ്യ സർവ്വകലാശാലയിലെ ഫാകൽറ്റി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് വിഭാഗം ഡീൻ ഡോ. രാജശ്രീ ആർ എസ് ഉദ്ഘാടനം ചെയ്‌തു.കോളേജ് പ്രിൻസിപ്പാൾ ഡോ ലാൽ പ്രശാന്ത് എം എൽ സ്വാഗതം ആശംസിച്ച പരിപാടിയിൽ കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രാർ രാജീവ് വി ആർ മുഖ്യാതിഥിയായിരുന്നു.മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ എൻ ഗോപകുമാരൻ കർത്ത, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ എൻ സുരേഷ് എന്നിവർ സംസാരിച്ചു.കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെയും അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്ന ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബി ഫാം കൂടാതെ ഫാം ഡി, എം ഫാം കോഴ്സുകളും നടന്നുവരുന്നു.



Leave a Reply