June 7, 2026

റേഷൻ വിതരണ മേഖലയിലെ പ്രതിസന്ധി: സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

0
IMG-20221211-WA00432.jpg
By ന്യൂസ് വയനാട് ബ്യൂറോ
'' കൽപ്പറ്റ:റേഷൻ വിതരണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. .
ഗുരുതരമായ പ്രതിസന്ധിയാണ് നിലവിൽ മേഖലയിൽ നിലനിൽക്കുന്നതെന്ന് ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വിലയിരുത്തി'.ഇ- പോസ് മെഷീൻ തകരാറിൽ ആകുന്നതും ഉദ്യോഗസ്ഥന്മാരുടെ അശാസ്ത്രീയമായ ഇടപെടലും റേഷൻ വിതരണ മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. 
കോടതി ഉത്തരവുണ്ടായിട്ടും കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ തുക നൽകാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് 
സംസ്ഥാന ജനറൽ സെക്രട്ടറി ഷജീർ ആലപ്പുഴ പറഞ്ഞു. 
 കൽപ്പറ്റയിൽ സംഘടനയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻറ് സി.എം ഇസ്മായിൽ അധ്യക്ഷൻ ആയിരുന്നു.
സംസ്ഥാന വൈസ് പ്രസിഡൻറ് സൈനുദ്ദീൻ കോഴിക്കോട്, ജില്ലാ സെക്രട്ടറി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *