September 19, 2026

മാനന്തവാടിയിൽ അയ്യപ്പൻ വിളക്ക് മഹോൽസവം 17 ന്

0
IMG_20221214_112117.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  അയ്യപ്പന്‍ വിളക്ക് മഹോത്സവം മാനന്തവാടിയിൽ നടക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.. ഡിസംബര്‍ 17 ന്  വടേരി ശിവക്ഷേത്ര സന്നിധിയിലാണ് മഹോത്സവം നടക്കുക.വിളക്ക്മഹോത്സവത്തോടനുബന്ധിച്ചുള്ള പാലക്കൊമ്പ് എഴുന്നള്ളത്ത് പാണ്ടിക്കടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് നഗര പ്രദക്ഷിണം നടത്തി മാനന്തവാടി വാടേരി ശിവക്ഷേത്ര സന്നിധിയില്‍ എത്തിചേരും. തുടര്‍ന്ന് ദീപാരാധന, ഭജന, അപ്പം വാരല്‍, തായമ്പക, ശാസ്താംപാട്ട്, പേട്ടവിള, പൊലി പാട്ട്, പേട്ട വിളി, തിരിയുഴിച്ചല്‍ പാല്‍കിണ്ടിയാട്ടം, കനലാട്ടം, വെട്ടും താവും , ഗുരുതി എന്നിവ നടക്കും. അന്നദാനവും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വിളക്ക് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.ശിവരാമന്‍, മറ്റ് ഭാരവാഹികളായ പി.പി.സുരേഷ്, പി.എ.ജയമോഹന്‍, പി.ഗോവിന്ദന്‍, വി.ആര്‍. മണി, സി.കെ.ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *