June 26, 2026

എൻ.സി.സി ഓൾ ഇന്ത്യ ട്രക്കിങ് ക്യാമ്പിൽ വയനാട്ടിൽ നിന്ന് മൂന്ന് വിദ്യാർഥികൾ

0
IMG_20221227_165141.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  നാഷനൽ കേഡറ്റ് കോറിൻ്റെ ബൽഗാം ട്രക്കിങ് ക്യാമ്പിൽ  ജില്ലയിൽ നിന്ന് മൂന്ന്  വിദ്യാർത്ഥികൾ പങ്കെടുത്തു. മാനന്തവാടി മേരിമാതാ കോളജിലെ ബിരുദ വിദ്യാർത്ഥി എസ്ജിറ്റി അബ്ദുൽ ആസാദ്, ബത്തേരി സെൻ്റ് മേരീസ് കോളജിലെ ബിരുദ വിദ്യാർത്ഥി പി.എസ്. റിധിൻ ദേവ്, മാനന്തവാടി ജി വി എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി സിഡിറ്റി അഭിജിത്ത് കെ. ഷിനോജ് എന്നിവരാണ് 8 ദിവസം നീണ്ട് നിന്ന ക്യാമ്പിൽ  വിജയകരമായി പൂർത്തീകരിച്ചത്. വയനാട് ഉൾപ്പെടുന്ന 5കെ  ബറ്റാലിയനാണ് ഇവരെ ക്യാംപിനയച്ചത്. മാനന്തവാടി ശാന്തിനഗർ കാട്ടൂർ അബ്ദുൽ റസാഖിൻ്റെയും ആയിഷയുടെയും മകനാണ് അബ്ദുൽ ആസാദ്. ബത്തേരി പള്ളിക്കപ്പടി പി.പി. സുകുമാരൻ്റെയും പി.കെ. ബിന്ദുവിൻ്റെയും മകനാണ് റിധിൻ ദേവ്. എടവക പഴശ്ശിനഗർ കോപ്പുഴ കെ.എം. ഷിനോജിൻ്റെയും ജിഷ ഷിനോജിൻ്റെയും മകനാണ് അഭിജിത്ത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *