പ്രസവാനന്തരം യുവതിയുടെ മരണം അന്വേഷണം നടത്തണം : വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ

തരുവണ : പ്രസവാനന്തരം മാനന്തവാടി സ്വകാര്യ ആശുപത്രിയിൽ വെള്ളമുണ്ട സ്വദേശിനി മരിക്കാനിടയായ സംഭവത്തിൽ ചികിത്സ പിഴവ് സംഭവിച്ചതായുള്ള ആരോപണത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആറങ്ങാടൻ മോയി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആതിക്ക ബായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സൗദ സ്വാഗതം പറഞ്ഞു.എ. കെ. നാസർ, ഉസ്മാൻ പള്ളിയാൽ,മണ്ഡലം പ്രഡിഡന്റ് കെ. കെ. സി. മൈമൂന, റംല മുഹമ്മദ്,സൗദ നൗഷാദ്,ഹാജറ പുളിഞ്ഞാൽ, ആയിഷ ടീച്ചർ,റംല മണ്ഡോളി,സൗദ ചേരാങ്കാണ്ടി,തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ടി രംഗത്ത് ഇറങ്ങാൻ തീരുമാനിച്ചു.



Leave a Reply