ബിവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണം : ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ

കൽപ്പറ്റ : കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിൽ ഉടൻ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) വയനാട് ജില്ലാ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. വയനാട് ഡി .സി .സി പ്രസിഡണ്ട് എം.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ പ്രഹ്ളാദൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് മുഖ്യ പ്രഭാഷണം നടത്തി.
പി. സുനിൽ, ജിജോ ജോസഫ്, ഒ വി സാജു, ടീന ആന്റണി, വി ജി നിഷ, കെ ആന്റണി, തോമസ് , വി ജി അനീഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സുനിൽ പി (പ്രസിഡണ്ട് ) ജിജോ ജോസഫ് – ആന്റണി ഈനാശു (വൈസ് പ്രസിഡണ്ട്മാർ ), വി ജി അനീഷ് (ജനറൽ സെക്രട്ടറി ), സുരേഷ് ജോസഫ്, ദീപ കെ.എസ്, അനീഷ് കെ. എ, ഹരീഷ് കുമാർ എം (സെക്രട്ടറി), ആന്റണി ടിറ്റി (ട്രഷറർ ), സംസ്ഥാന കമ്മിറ്റി മെമ്പർമാരായി ടീന ആന്റണി . ഒ വി സജു എന്നിവരെ തിരഞ്ഞെടുത്തു.



Leave a Reply