ജീവനക്കാരോടുള്ള വഞ്ചന അവസാനിപ്പിക്കണം : കെ ജി ഒ യു

കൽപ്പറ്റ : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ശത്രുക്കളെ പോലെയാണ് കണക്കാക്കുന്നത് എന്ന് കെ ജി ഒ യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അവകാശങ്ങള്‍ നിഷേധിച്ചും നല്‍കാനുള്ളത് നല്‍കാതെയും കൂടുതല്‍ കാലം മുന്നോട്ടു പോകുവാന്‍ സര്‍ക്കാരിന് സാധിക്കുകയില്ല എന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡണ്ട് സഫ് വാന്‍ പി അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എ അബ്ദുല്‍ ഹരിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി സുബ്രഹ്മണ്യന്‍, സംസ്ഥാന ട്രഷര്‍ വി എം. ഷൈന്‍ , സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന പൂവത്തില്‍, വി സലീം, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്,വി സി സത്യന്‍, ദേവകി സി, സി പി സുരേഷ്‌കുമാര്‍, പി ജെ ഷൈജു,, കെ ശശികുമാര്‍, രമേശന്‍ മാണിക്യന്‍, വി കെ ശ്രീലത, കെ. ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply