നിർത്തി വെച്ച ജെസ്സി പിലാക്കാവ് ബസ് സർവ്വീസ് ആരംഭിക്കണം : മുസ്ലിം ലീഗ്

മാനന്തവാടി : മാനന്തവാടി നിർത്തി വെച്ച ജെസ്സി പിലാക്കാവ് ബസ് സർവീസ് ആരംഭിക്കണമെന്ന് കല്ലിയോട്ട്കുന്ന് ശാഖ മുസ്ലിംലീഗ് കമ്മിറ്റി ആവിശ്യപ്പെട്ടു. മണ്ഡലം മുസ്ലിംലീഗ് സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു. കൺവെൻഷൻ മുൻസിപ്പൽ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ. റഷീദ് പടയൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ ബി ഡി അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി.പി.കെ ബാവുട്ടി അധ്യക്ഷത വഹിച്ചു.കബീർ മാനന്തവാടി, എ.കെഹമീദ് ,നജാസ് നാഫിൽ
അഖിൽ നാസിം അസീസ് എന്നിവർ സംസാരിച്ചു.



Leave a Reply