March 26, 2023

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള

                            
മടങ്ങിവന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജില്ലയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9, 10 തീയതികളിലായി യൂണിയന്‍ ബാങ്ക് കല്‍പ്പറ്റ ശാഖയിലാണ് മേള നടക്കുക. താത്പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ് സൈറ്റിലെ എന്‍.ഡി.പി.ആര്‍.ഇ.എം ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്തുവെന്ന് തെളിയിക്കുന്ന പാസ്സ്‌പോര്‍ട്ട് കോപ്പിയും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡിയോ റേഷന്‍ കാര്‍ഡോ, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം രാവിലെ 10 മുതല്‍ ലോണ്‍ മേളയില്‍ പങ്കെടുക്കാം.    
                                               
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം)പദ്ധതി പ്രകാരമാണ് ലോണ്‍ അനുവദിക്കുക. 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004253939 (ടോള്‍ ഫ്രീ), 0471-2770500 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *