മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ്സമ്മേളനം ഫെബ്രുവരി 10 ന് തുടങ്ങും

തരുവണ: മാനന്തവാടി നിയോജകമണ്ഡലം മുസ്ലിംലീഗ് സമ്മേളനം ഫെബ്രുവരി 10,11,12 തിയ്യതികളിൽ തരുവണയിൽ വെച്ച് നടക്കും.ഫെബ്രുവരി 9 ന് വ്യാഴായിച്ച ശാഖ തലങ്ങളിൽ പതാക ദിനമായി ആചരിക്കും. പത്താം തിയ്യതി വെള്ളിയാഴിച്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പതാക കൊടിമര ജാഥ തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ശാഖയിൽ നിന്നും തുടങ്ങി നാല് മണിക്ക് തരുവണ എം കെ അബൂബക്കർ ഹാജി നഗറിൽ പതാക ഉയർത്തും. പതിനൊന്ന് ശനിയാഴിച്ച രണ്ട് മണിക്ക് വനിതാ സംഗമം സി എച്ച് മൊയ്തു സാഹിബ് നഗറിൽ ( തരുവണ )ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പി.കെ അബൂബക്കർ സാഹിബ് ഉദ്ഘാടനം ചെയ്യും.അഡ്വ നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തും.
പന്ത്രണ്ട്ന് നാല് മണിക്ക് ഏഴേനാലിൽ നിന്നും റാലി ആരംഭിച്ച് തരുവണയിൽ സമാപിക്കും .തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന മുസ്ലീം ലീഗ് സെക്രടറി കെ എം ഷാജി മുൻ സംസ്ഥാന യൂത്ത്ലീഗ് ട്രഷറർ എം എ സമ്മദ് . കെ.കെ അഹമ്മദ് ഹാജി, എം എ മുഹമ്മദ് ജമാൽ സാഹിബ് സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും.



Leave a Reply