രാഹുൽ ഗാന്ധി എം പി 12, 13 തീയതികളിൽ വയനാട്ടിൽ

കൽപ്പറ്റ : രാഹുൽ ഗാന്ധി എംപി 12,13 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. പന്ത്രണ്ടാം തീയതി വൈകുന്നേരം ജില്ലയിലെത്തുന്ന രാഹുൽഗാന്ധി 13നാണ് വിവിധ പരിപാടികളിൽ പങ്കെടുക്കുക. വിവിധ യോഗങ്ങളിൽ പങ്കെടുക്കും. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലേക്ക് നൽകിയ ഉപകരണങ്ങളുടെ കൈമാറ്റങ്ങൾ പുതിയ കെട്ടിടോദ്ഘാടനങ്ങൾ എന്നിവ രാഹുൽ ഗാന്ധി നിർവഹിക്കും. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി ജില്ലയിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.



Leave a Reply