April 25, 2024

വാളത്തൂർ ക്വാറി ലൈസൻസ് അനുവദിച്ചതിൽ പ്രതിഷേധത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി

0
Img 20230211 142805.jpg
മേപ്പാടി : മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ റിപ്പൺ വാളത്തൂർ പ്രദേശത്ത് ജനവാസ മേഖലയിൽ ക്വാറിക്ക് ലൈസൻസ് അനുവദിച്ചതിൽ പ്രദേശവാസികൾ പ്രതി ഷേധത്തിലേക്ക്. നിലവിൽ അതീവ പരിസ്ഥിതിലോല പ്രദേശവും 2019ൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഉണ്ടായതും തുടർന്ന് പ്രദേശവാസികൾക്ക് സർക്കാർ ധനസ ഹായം ലഭിച്ചതുമാണ്. നിലവിൽ ജില്ല ദുരന്ത നിവാരണ അതോററ്റി റെഡ് സോണായി പ്രഖ്യാപിച്ച പ്രദേശം കൂടിയാണ്. നിലവിൽ ക്വാറിക്ക് ചുറ്റും 50മീറ്റർ ചുറ്റളവിൽ വീടുകളുള്ള പ്രദേശത്ത് യാതൊരുവിധ കാരണവശാലും അനുമതിനൽകാൻ പാടില്ല എന്ന നിബന്ധന മറികടന്നാണ് 43 മീറ്റർ ചുറ്റള വിൽ വീടുകളുള്ള പ്രദേശമായിട്ടും ക്വാറിക്ക് അനുമതി നൽകിയിരിക്കുന്നത്. 20196) ലാൻ സ്ലൈഡിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച് എപേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 20 ഡിഗ്രിയിൽ ചെരുവുള്ള പ്രദേശങ്ങളിൽ കരിങ്കൽ ഖനനത്തിന് അനുമതി ഇല്ലായെന്നു പറയുമ്പോഴും 60 മുതൽ 70 ഡിഗ്രിക്ക് ഇടയിൽ ചെരുവുള്ള ഈ പ്രദേശത്ത് എങ്ങനെയാണ് ക്വാറിക്ക് ഖനനാനുമതി നൽകിയിരിക്കുന്നത്. കൂടാതെ ഈ പ്രദേശത്തെ എല്ലാ ജല സ്രോതസ്സുകളുടേയും ഉൽഭവസ്ഥനാനം കൂടിയാണ് ഈ പ്രദേശം. ആയതി നാൽ കനത്ത പരിസ്ഥിതി ആഘാത സാധ്യതയുള്ള ഈ പ്രദേശത്ത് ഖനനാ മതി ലഭിച്ചത് അനധികൃതമായിട്ടാണ്. ഇതിനെതിരെ ബന്ധപ്പെട്ട അധികാരി കൾക്ക് പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥ ക്വാറി മാഫിയകളുടെ ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തര ത്തിൽ അനുമതി നേടിയിരിക്കുന്നത്. പ്രസ്തുത പ്രദേശം ദുരന്ത ഭൂമികളാായ പുത്തുമലക്കും കാന്തപാറക്കും നീലിമലക്കും ഇടയിലുള്ള ചാലിയാർ പുഴ യുടെ മുകൾഭാഗം കൂടിയാണത്. വേണ്ടത്ര പഠനങ്ങൾ നടത്താതെയും നില വിലെ പല നിയമങ്ങളും കാറ്റിൽ പറത്തിയും വ്യാജരേഖകളും ഉപയോഗി ച്ചാണ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയിരിക്കുന്നത്. ആയതിനാൽ പ്രവർത്തനാനുമതി റദ്ദു ചെയ്യുകയും പ്രദേശവാസികളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണം. പ്രസ്തുത പ്രദേശം കളക്ടർ, എഡി എം, സബ്ബ് കളക്ടർ എന്നിവർ സന്ദർശിക്കണമെന്നാവശ്യപ്പെട്ട് 13.02.2023 തിങ്കൾ രാവിലെ മുതൽ മൂപ്പൈനാട് വില്ലേജ് ഓഫീസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഉപരോധിക്കുകയാണ്.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം.എം നെഗീബ് , കൺവീനർ ബിജു റിപ്പൺ. പി.കെ സലീം, ഷാജി ലോറൻസ് , റഹീം പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *