കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ വയോജനങ്ങൾ സമരത്തിലേക്ക്

കൽപ്പറ്റ : മുതിർന്ന പൗരന്മാരുടെ പെൻഷൻ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാരുകൾ കാണിക്കുന്ന അലംഭാവത്തിലും, റെയിൽവെ ഇളവുകൾ പുനസ്ഥാപിക്കുന്നതിൽ പുലർത്തുന്ന നിസ്സംഗതയിലും ക്ഷേമ പെൻഷൻ കാലതാമസം വരുത്തുന്നതിലും, വയോമിത്രം പദ്ധതി ഗ്രാമ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിനും വാർഡുകൾതോറും പകൽവീടുകൾ അനു വദിക്കുന്നതിലും വനസംരക്ഷണ നിയമവും വന്യജീവി സംരക്ഷണ നിയമവും ഭേദഗതി വരുത്താതെ കർഷകരെ ദ്രോഹിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് കേരള സീനിയർ സിറ്റി സൺസ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 14-ാം തിയ്യതി രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ പ്രകടനവും ധർണ്ണയും നടത്തുന്നു 10 മണിക്ക് കൽപ്പറ്റ ജൈത്ര തിയേറ്ററിന് സമീപത്തുനിന്നും പ്രകടനം ആരംഭിക്കുന്നു. തുടർന്ന് കൽപ്പറ്റ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കുന്ന ധർണ്ണ ബഹു. കൽപ്പറ്റ നിയോജകമണ്ഡലം എം. എൽ.എ അഡ്വ. ടി സിദ്ധിക്ക് ഉദ്ഘാടനം ചെയ്യുന്നു.
കെ. വി മാത്യു ജില്ലാ പ്രസിഡണ്ട്),ടി.വി രാജൻ (ജില്ലാ സെക്രട്ടറി)എ.പി വാസുദേവൻനായർ (സംസ്ഥാന വൈസ്പ്രസിഡണ്ട്. കെ ശശിധരൻ (ജില്ലാ വൈസ് പ്രസിഡണ്ട്) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply