April 26, 2024

ഹെൽത്ത് കാർഡ് വ്യക്തതയില്ലെങ്കിൽ ബഹിഷ്ക്കരിക്കൂ : ഏകോപന സമിതി

0
Img 20230211 144010.jpg
കൽപ്പറ്റ: ഫെബ്രുവരി 15 മുതൽ സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ സാഹചര്യ ത്തിൽ ഇതിലെ അവ്യക്തതകൾ പരിഹരിച്ചില്ലെങ്കിൽ ഹെൽത്ത് കാർഡ് എടുക്കൽ ബഹിഷ്ക്കരിക്കുമെന്ന് കേരള വ്യാപാരി വ്യസായി ഏകോപന സമിതി വയനാട് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
വൻകിട ഹോട്ടലിലും, റസ്റ്റോറന്റിലും ചെറുകിട ചായക്കടക്കാരക്കും കൂടാതെ പലവ്യഞ്ചനങ്ങൾ വിൽക്കുന്ന അനാഥിക്കട, മൽസ്യ മാംസ കടകൾ തുടങ്ങിയ എല്ലാ ത്തിനും ഒരേ മാനദണ്ഢം നിർദ്ദേശിച്ചിരിക്കുന്നത് തികച്ചും അപ്രായോഗികവും യുക്തിക്ക് നിരക്കാത്തതുമാണ്. പാചകം ചെയ്ത ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നവർക്കും അല്ലാത്തവർക്കും ഓരോ മാനദണ്ഢം ആവിശ്യപ്പെടുന്നത് അംഗീകരിക്കാൻ കഴിയി
ബേക്കറി- ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടത്ര മുന്നൊരുക്കങ്ങൾക്ക് ആവിശ്യമായ സമയം ലഭിച്ചി ട്ടില്ല. ആവിശ്യമായ മുന്നൊരുക്കം നടത്താതെ സർക്കാർ ഹെൽത്ത് കാർഡ് വ്യാപാരിക ളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് . ഹെൽത്ത് കാർഡിനാവിശ്യമായ ടെസ്റ്റു കൾ വ്യാപാരികൾ തന്നെ പണമടച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം ആളു കളും ടെസ്റ്റിന് വിധേയമായി കഴിയുമ്പോൾ ഹെൽത്ത് കാർഡ് ലഭിക്കണമെങ്കിൽ ടൈഫോയിഡ് വാക്സിൻ നിർബന്ധമായും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി എടു ക്കണമെന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്. ഇത് വ്യാപാരികൾക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുക.
സർക്കാർ ഹോസ്പിറ്റലിൽ ആവിശ്യമായ ക്രമീകരണങ്ങൾ നടത്താതെ ചുരുങ്ങിയ സമയം കൊണ്ട് ഹെൽത്ത് കാർഡ് എടുക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളിതിനാൽ കാർഡിന്റെ സമയ പരിധി 2023 മാർച്ച് 31 വരെ നീട്ടാൻ സർക്കാർ തയ്യാറാവണം. ടൈഫോയിഡ് വാസ്കിൻ ഇപ്പോൾ കേരളത്തിൽ ആവിശ്യത്തിന് ലഭ്യമല്ലാത്തതിനാൽ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം. പ്രൈവറ്റ് ഹോസ്പിറ്റലിൽ ടൈഫോയിഡ് വാക്സിന് 1000 ത്തിന് മുകളിൽ ഫീസ് ആണ് ഈടാ ക്കുന്നത്. രണ്ടു മുതൽ 10 വരെ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിൽ താൽക്കാ ലികമായി ജോലിക്ക് വെക്കുന്നവർക്ക് ഇപ്പോഴത്തെ നിബന്ധനകൾ പാലിച്ചുകൊണ്ട് ഹെൽത്ത് കാർഡ് എടുക്കുകയെന്നുള്ളത് വ്യാപാരികളെ സംബന്ധിച്ച് വലിയബാദ്ധ്യ തയാണ്.
മേൽ സാഹചര്യത്തിൽ 15-ാം തീയ്യതി മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കു കയോ ഇതിനുവേണ്ടി കടകളിൽ പരിശോധന നടത്തുകയോ ചെയ്താൽ ശക്തമായി എതിർക്കുമെന്ന് ജില്ലാ ഭാരവഹികൾ പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവൻ, ട്രഷറർ ഇ.ഹൈ രഞ്ജിത്ത് കൽപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *