വയനാട് ഇന്ന് വീണ്ടും കാർ കത്തി നശിച്ചു
തലപ്പുഴ : വയനാട്ടിൽ തുടർച്ചയായി കാർ കത്തി നശിക്കുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം തലപ്പുഴയിലും തൃശ്ശിലേരിയിലും കാർ പൂർണ്ണമായി കത്തി നശിച്ചിരുന്നു. തലപ്പുഴയിൽ തന്നെ ഇത് രണ്ടാമത്തെ തവണയാണ് കാർ കത്തി നശിക്കുന്നത്.ഇന്ന് തലപ്പുഴ നാല്‍പ്പത്തിനാലിലാണ് കാര്‍ കത്തിനശിച്ചത് . ആർക്കും പരിക്കുകളില്ലെന്നുള്ളതാണ് ആശ്വാസകരം.ഡസ്റ്റര്‍ കാറിനാണ് തീ പിടിച്ചത്. റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളമുപയോഗിച്ച് നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാര്‍ പൂര്‍ണമായി അഗ്‌നിക്കിരയായി. ഇന്നുച്ചക്ക് ഒരു മണിയോടെയാണ് സംഭവം.കണ്ണൂർ സ്വദേശിയുടേതാണ് കാറ്.
Leave a Reply